വിമാനത്തിൽ വിവസ്ത്രയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി; യാത്രക്കാരി കസ്റ്റഡിയിൽ

വിമാനത്തിൽ വിവസ്ത്രയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി; യാത്രക്കാരി കസ്റ്റഡിയിൽ
Apr 27, 2025 08:35 PM | By VIPIN P V

ഷിക്കാഗോ: ( www.truevisionnews.com ) വിമാനത്തിൽ യാത്രക്കാരിയുടെ വിചിത്രമായ പെരുമാറ്റത്തെത്തുടർന്ന് ജീവനക്കാരും യാത്രക്കാരും വലഞ്ഞു. വിമാനത്തിൽവെച്ച് യാത്രക്കാരി വിവസ്ത്രയാവുകയും സീറ്റിൽ മലമൂത്രവിസർജനം നടത്തിയതുമാണ് സഹയാത്രികരെയും ജീവനക്കാരെയും വലച്ചത്.

ശനിയാഴ്ച ഫിലാഡല്‍ഫിയയില്‍നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. സംഭവത്തിന് പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിക്കുന്നത്.

യാത്രക്കാരി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനസീറ്റിലിരുന്ന് വിസര്‍ജനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് വിമാനം ഷിക്കാഗോയിലെ മിഡ്‌വേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും പാഞ്ഞെത്തി. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശുചീകരണത്തിനായി മണിക്കൂറുകളോളം വിമാനം സര്‍വീസില്‍നിന്ന് പിന്‍വലിക്കേണ്ടിവന്നു. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, യാത്രക്കാരിക്കുനേരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതില്‍ വ്യക്തതയില്ല.

Passenger custody after defecating naked plane seat

Next TV

Related Stories
'അസഹ്യമായ വേദന'; മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ അസുഖം

Apr 26, 2025 08:34 AM

'അസഹ്യമായ വേദന'; മൂത്രനാളിയിൽ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാൻബെറി ജ്യൂസ് കുടിച്ചു, ഒടുവിൽ കണ്ടെത്തിയത് മാരകമായ അസുഖം

ചെഷയറിൽ നിന്നുള്ള ക്രിസ് കോട്ടണാന് മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും കൂടുതൽ തവണ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിവരുന്നതും മൂലം ഡോക്ടറെ സമീപിച്ചത്....

Read More >>
 വിട ചൊല്ലാൻ ഒരുങ്ങി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സെന്റ് മേരി മേജർ ബസലിക്കയിൽ

Apr 26, 2025 06:51 AM

വിട ചൊല്ലാൻ ഒരുങ്ങി ലോകം; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സെന്റ് മേരി മേജർ ബസലിക്കയിൽ

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ‌് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്....

Read More >>
വിമാനത്തിൽ വച്ച് ജീവനക്കാരിയെ കടന്നുപിടിച്ച് ശുചിമുറിക്കുള്ളിലേക്ക് പിടിച്ച് വലിച്ചു; ഇന്ത്യൻ യുവാവിനെതിരെ മലേഷ്യൻ കോടതിയിൽ നടപടി

Apr 24, 2025 09:23 AM

വിമാനത്തിൽ വച്ച് ജീവനക്കാരിയെ കടന്നുപിടിച്ച് ശുചിമുറിക്കുള്ളിലേക്ക് പിടിച്ച് വലിച്ചു; ഇന്ത്യൻ യുവാവിനെതിരെ മലേഷ്യൻ കോടതിയിൽ നടപടി

സംഭവം കണ്ടുകൊണ്ട് നിൽക്കുകയായിരുന്ന വനിതാ യാത്രക്കാരി ഉടൻ തന്നെ പ്രതികരിക്കുകയും ജീവനക്കാരിയെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുകയും...

Read More >>
തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ല

Apr 23, 2025 07:38 PM

തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ല

ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു

Apr 22, 2025 06:34 AM

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു

1936 ഡിസംബർ 17ന് അർജനന്‍റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ...

Read More >>
Top Stories